സംസ്ഥാനവ്യാപകമായി പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

0

കൊച്ചി:  സംസ്ഥാനവ്യാപകമായി പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. എറണാകുളം, തൃശ്ശൂർ, പാലക്കാട് അടക്കമുള്ള ജില്ലകളിലാണ് റെയ്ഡ്.  ഇരുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

  പിഎഫ്ഐ കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലുമാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന.

പാലക്കാട് ശ്രീനിവാസൻ വധക്കേസ്, എൻഐഎ കേസുകൾ എന്നിവയിലാണ് നടപടി. ഈ രണ്ട് കേസുകളിലും ചില പ്രതികൾ ഒളിവിൽ കഴിയുകയാണ്.

ഇവർ സ്ഥലത്തുണ്ട് എന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നതെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here