തിരുവനന്തപുരം ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടയ്ക്കാനുള്ള വസ്തു നികുതി കുടിശികയുടെ പിഴയും പലിശയും 2026 മാർച്ച് 31 വരെ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതോടെ കുടിശികയുള്ള നികുതിദായകർക്ക് അടിസ്ഥാന നികുതി മാത്രം അടച്ചാൽ മതി.
പിഴയും പലിശയും ഉൾപ്പെടുത്തി ഇതിനകം നികുതി അടച്ചവർ അധികമായി അടച്ച തുക അടുത്ത വർഷത്തെ വസ്തു നികുതിയിൽ ക്രമീകരിക്കണമെന്നും സർക്കാർ നിർദേശിച്ചു. നികുതി കുടിശിക തീർപ്പാക്കാൻ പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന നടപടിയാണിതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

