ഭരണം നഷ്ടമാവുന്നത് വലിയകാര്യമായി എടുക്കുന്നില്ലെന്ന് ബിജു പുളിക്കകണ്ടം

0

കോട്ടയം: പാലാ നഗരസഭയിലെ ഭരണം നഷ്ടമാവുന്നത് വലിയ കാര്യമായി എടുക്കുന്നില്ലെന്ന് ബിജു പുളിക്കകണ്ടം.

പാലാ നഗരസഭയിലെ ഭരണപ്രതിസന്ധിക്കിടെ ഫേസ്ബുക്ക് കുറിപ്പുമായി ബിജു പുളിക്കകണ്ടം രംഗത്ത് വന്നിരിക്കുന്നത്.

ഇലക്ഷന് ഭരണം കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല മൂന്നുപേരും തെരഞ്ഞെടുപ്പിന് നിന്നതെന്നും മുനിസിപ്പല്‍ ഭരണവും കൗണ്‍സിലര്‍ പദവിയും ജീവിത സാഫല്യമായി കാണാത്തതിനാല്‍ ഭരണം നഷ്ടമാവുന്നത് വലിയ കാര്യമായി എടുക്കുന്നില്ലെന്നുമാണ് കുറിപ്പ്. യുഡിഎഫ്-സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതിന് പിന്നാലെയാണ് കുറിപ്പ്.

ഞങ്ങള്‍ മൂവരും ഇലക്ഷന് നിന്നത് ഭരണം കിട്ടുമെന്ന് പ്രതീക്ഷിച്ചല്ലല്ലോ..? ഭരണം കിട്ടിയത് അവിചാരിതമായിട്ട്…. മുനിസിപ്പല്‍ ഭരണവും കൗണ്‍സിലര്‍ പദവിയും ജീവിത സാഫല്യമായി കാണാത്തതിനാല്‍, ഭരണം നഷ്ടമാവുന്നത് വലിയ കാര്യമായി എടുക്കുന്നുമില്ല.

നമ്മള്‍ക്കുണ്ടായ തിക്താനുഭവത്തിന് കാലം മറുപടി നല്‍കിക്കഴിഞ്ഞു. ഇനിയുള്ള കാലം ആരുമായും എതിര്‍പ്പ് വച്ചുപുലര്‍ത്തേണ്ട കാര്യമില്ലാന്നാണ് ഞങ്ങള്‍ മൂവരുടെയും തീരുമാനം. പൊതുപ്രവര്‍ത്തനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവനോപാധിയല്ലാ. ഭാവി കാര്യങ്ങള്‍ സമാനമനസ്‌കരുമായി ആലോചിച്ചു തീരുമാനമെടുക്കും. ഏതിനെയും പോസിറ്റീവ് ആയി അഭിമുഖീകരിക്കും’, ബിജു പുളിക്കകണ്ടം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here