ഈ ഐഡിയ ഉപയോഗിച്ചു നോക്കൂ!, താരിഫ് നിരക്ക് വര്‍ധന ഒഴിവാക്കാം; ജിയോ, എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഓഫര്‍

0

ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനികളായ ജിയോയുടെയും എയര്‍ടെലിന്റെയും വര്‍ധിപ്പിച്ച മൊബൈല്‍ താരിഫ് നിരക്കുകള്‍ നാളെ നിലവില്‍ വരികയാണ്. വിവിധ പ്ലാനുകളില്‍ 12 മുതല്‍ 25 ശതമാനം വരെയാണ് ജിയോ താരിഫ് നിരക്ക് ഉയര്‍ത്തിയത്. 11 മുതല്‍ 21 ശതമാനം വരെ വരും എയര്‍ടെല്ലിന്റെ വര്‍ധന.(Try this idea!,you can avoid tariff rate increase; Offer for Jio and Airtel customers,)

ജിയോയുടെ ഏറ്റവും ജനകീയമായ പ്രതിമാസ പ്ലാനായ 239ന് നാളെ മുതല്‍ 299 രൂപയാണ് പുതുക്കിയ നിരക്ക്. പ്രതിദിന 1.5 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാനിന് 25 ശതമാനമാണ് താരിഫ് നിരക്കിലുണ്ടായ വര്‍ധന. വാര്‍ഷിക പ്ലാനുകള്‍ തമ്മില്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ 600 രൂപയുടെ വരെ വര്‍ധന ഉണ്ടാവും. അതേസമയം ജൂലൈ 3ന് മുമ്പ് പ്രീപെയ്ഡ് റീചാര്‍ജുകള്‍ നടത്തുകയാണെങ്കില്‍ പ്ലാന്‍ പിന്നീട് നിര്‍ത്തുകയോ വര്‍ധിപ്പിക്കുകയോ ചെയ്താലും, നിലവിലെ വിലയില്‍ തന്നെ സേവനം ലഭിക്കുന്ന ഓഫര്‍ ജിയോയും എയര്‍ടെലും അവതരിപ്പിച്ചിട്ടുണ്ട്. ദീര്‍ഘ കാല പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക.

ജിയോ അല്ലെങ്കില്‍ എയര്‍ടെല്‍ വരിക്കാരാണെങ്കില്‍, റീചാര്‍ജുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് ഈ ഓഫര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ജൂലൈ 3ന് മുമ്പ് ആവശ്യമുള്ള സമയത്തേക്ക് റീചാര്‍ജ് ചെയ്താല്‍ സമയപരിധി തീരുന്നത് വരെ നിലവിലെ നിരക്കില്‍ തന്നെ സേവനം ലഭിക്കും എന്ന് സാരം.

ജിയോ വരിക്കാര്‍ക്ക് ഏത് ഡിനോമിനേഷന്‍ ഉപയോഗിച്ചും റീചാര്‍ജ് ചെയ്യാം. അതേസമയം, എയര്‍ടെല്‍ വരിക്കാര്‍ അവരുടെ നിലവിലെ പ്ലാനിന് കീഴില്‍ വരുന്ന തുക ഉപയോഗിച്ച് മാത്രമേ റീചാര്‍ജ് ചെയ്യാന്‍ സാധിക്കൂ. എന്നിരുന്നാലും, മറ്റൊരു പ്ലാനിന് അനുയോജ്യമായ തുക ഉപയോഗിച്ച് വരിക്കാരന്‍ റീചാര്‍ജ് ചെയ്യാന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍, ആ പുതിയ പ്ലാന്‍ ഉടനടി സജീവമാകും. ഈ സാഹചര്യത്തില്‍, അക്കൗണ്ടില്‍ രണ്ട് സജീവ പ്ലാനുകള്‍ കാണാം. യഥാര്‍ത്ഥ പ്ലാനും പുതുതായി സജീവമാക്കിയതും. വോഡഫോണ്‍ ഐഡിയ വരിക്കാര്‍ക്ക് അവരുടെ റീചാര്‍ജുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയില്ല.എയര്‍ടെല്‍ വരിക്കാര്‍ക്ക് ക്യൂവില്‍ നില്‍ക്കാന്‍ കഴിയുന്ന റീചാര്‍ജുകളുടെ എണ്ണത്തെക്കുറിച്ച് വ്യക്തമായ വിവരവുമില്ല. എന്നിരുന്നാലും, ജിയോ അതിന്റെ വരിക്കാര്‍ക്ക് പ്രതിമാസം അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 50 റീചാര്‍ജുകള്‍ വരെ ക്യൂ നില്‍ക്കാമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

എയര്‍ടെല്‍ അതിന്റെ അണ്‍ലിമിറ്റഡ് ഫൈവ് ജി ഡാറ്റ ഓഫറില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. അതേസമയം റിലയന്‍സ് ജിയോ അതിന്റെ അണ്‍ലിമിറ്റഡ് ഫൈവ് ജി ഡാറ്റ ഓഫര്‍ നേടുന്നതിനുള്ള ആവശ്യകതകള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. സൗജന്യ അണ്‍ലിമിറ്റഡ് ഫൈവ് ജി ഡാറ്റ ലഭിക്കാന്‍ ജിയോ വരിക്കാര്‍ക്ക് ഇപ്പോള്‍ 2 ജിബി അല്ലെങ്കില്‍ അതിന് മുകളിലുള്ള പ്ലാനുകള്‍ക്ക് റീചാര്‍ജ് ചെയ്യേണ്ടതുണ്ട്.

Leave a Reply