ഞെട്ടിച്ചു;സഭാ രേഖകളില്‍ നിന്ന് നീക്കിയ പരാമര്‍ശങ്ങള്‍ പുനഃസ്ഥാപിക്കണം; സ്പീക്കര്‍ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

0

ന്യൂഡല്‍ഹി: സഭാരേഖകകളില്‍ നിന്ന് തന്റെ പരാമര്‍ശങ്ങള്‍ നീക്കിയതില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും നീക്കിയ പരാമര്‍ശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിനെതിരാണെന്നും വസ്തുതകളാണ് സഭയില്‍ അവതരിപ്പിച്ചതെന്നും രാഹുല്‍ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.(shocked; References removed from church records should be restored; Rahul Gandhi sent a letter to the Speaker,)

സഭാ നടപടികളില്‍ നിന്ന് ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടെന്നും എന്നാല്‍ നിബന്ധനകള്‍ അത്തരം വാക്കുകകള്‍ക്ക് മാത്രമാണെന്നത് ചട്ടം 380 ല്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ തന്റെ പ്രസംഗത്തിലെ ഗണ്യമായ ഭാഗങ്ങള്‍ ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ് നീക്കിയപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് രാഹുല്‍ പറഞ്ഞു. നീക്കം ചെയ്ത ഭാഗങ്ങള്‍ ചട്ടം 380ല്‍ ഉള്‍പ്പെടുന്നവയല്ലെന്നും രാഹുല്‍ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

സഭയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണ്. ഓരോ അംഗത്തിന് ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. ജനങ്ങളടെ ആശങ്കകള്‍ സഭയില്‍ ഉന്നയിക്കുകയെന്നത് ഓരോ അംഗത്തിന്റെയും അവകാശമാണ്. തന്റെ അവകാശവും രാജ്യത്തെ ജനങ്ങളോടുമുള്ള കടമകളാണ് താന്‍ നിര്‍വഹിച്ചത്. തന്റെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്ന നടപടി പാര്‍ലമെന്ററി ജനാധിപത്യത്തിനെതിരാണെന്നും രാഹുല്‍ പറഞ്ഞു.ഈ സന്ദര്‍ഭത്തില്‍ ഒരുകാര്യം കൂടി പറയട്ടെ, ഇന്നലെ അനുരാഗ് ഠാക്കൂര്‍ സഭയില്‍ നടത്തിയ പ്രസംഗം താങ്കള്‍ ശ്രദ്ധിക്കണം. വ്യക്തിപരമായി ആരോപിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. എന്നിട്ടും അതില്‍ നിന്ന് ഒരുവാക്ക് മാത്രമാണ് നീക്കം ചെയ്തത്. സഭാ നടപടികള്‍ നിന്ന് ഒഴിവാക്കിയ തന്റെ പരാമര്‍ശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും സ്പീക്കര്‍ക്ക് അയച്ച കത്തില്‍ രാഹുല്‍ പറയുന്നു.

Leave a Reply