കൂടത്തായിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ പരാക്രമം; സ്വന്തം വീട് ആക്രമിച്ചു, കാറിന് തീയിട്ടു, ഭാര്യയ്ക്ക് പരിക്ക്

0

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കൂടത്തായിയില്‍ മദ്യ ലഹരിയില്‍ യുവാവിന്റെ പരാക്രമം. സ്വന്തം വീട് ആക്രമിച്ച യുവാവ് കാറിനും തീയിട്ടു. ഭാര്യയെ ആക്രമിക്കുകയും ആക്രമണം തടയാനെത്തിയ ഭാര്യ സഹോദരനെയും ഇയാള്‍ ആക്രമിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിന് നേരെയും അക്രമം ഉണ്ടായി. ആരാമ്പ്രം സ്വദേശി ഷമീറാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. മദ്യലഹരിയില്‍ വാഹനം ഓടിച്ച യുവാവിന്റെ കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. വീട്ടിലെ സാധനങ്ങള്‍ എല്ലാം തല്ലിതകര്‍ത്തു. ഇതിനിടെയാണ് ഭാര്യയുടെ സഹോദരന്‍ വീട്ടിലേക്ക് വരുന്നത്.തുടര്‍ന്ന് ഭാര്യ സഹോദരനുമായി വാക്ക് തര്‍ക്കമുണ്ടായി. ഇതിന് ശേഷമാണ് ഇയാള്‍ സ്വന്തം കാറിന് തീയിട്ടത്. പിന്നാലെ നാട്ടുകാരുമായി തര്‍ക്കമുണ്ടായി. പിന്നീട് ഭാര്യവീട്ടിലെത്തിയും ആക്രമണം നടത്തി. നാട്ടുകാര്‍ ഇയാളെ കെട്ടിയിട്ട് സ്ഥലത്തെത്തിയ താമരശേരി പൊലീസിന് കൈമാറി. ഭാര്യ നസീനയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here