ലോക രക്തദാനദിനം; ആഘോഷിക്കാം 20 വർഷങ്ങൾ, ഓരോ ജീവനും വിലപ്പെട്ടത്

0

ഇന്ന് ലോക രക്തദാന ദിനം. ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഈ മഹത്തായ ദൗത്യത്തിന്റെ പ്രധാന്യം ഓർമ്മിപ്പിക്കുന്നതിന് എല്ലാ വർഷവും ജൂൺ 14നാണ് ലോകമെമ്പാടും രക്തദാന ദിനം ആചരിക്കുന്നത്. രക്തനഷ്ടം, വിളർച്ച തുടങ്ങി കാൻസർ ചികിത്സയ്‌ക്ക് വരെ രക്തം ആവശ്യമായി വരാം. ‘ദാനത്തിന്റെ 20 വർഷം ആഘോഷിക്കുന്നു, രക്തദാതാക്കൾക്ക് നന്ദി’ എന്നതാണ് ഇത്തവണത്തെ പ്രമേയം.(World Blood Donor Day; Let’s celebrate 20 years,every life is precious,)

1940-ല്‍ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ലോവർ ആണ് ആദ്യമായി രക്തപ്പകർച്ച നടത്തിയത്. രണ്ട് പട്ടികൾക്കിടയിൽ വിയജകരമായി രക്തപ്പകർച്ച നടത്താൻ കഴിഞ്ഞതാണ് ആധുനിക രക്തപ്പകർച്ച ടെക്‌നിക്കുകൾ വികസിപ്പിക്കാൻ കാരണമായത്. പിന്നീട് രക്തദാനം ആരോഗ്യമേഖലയിലെ നിർണായക ഭാഗമായി മാറി. രക്തദാനം രക്തം നൽകുന്നവനും രക്തം സ്വീകരിക്കുന്നവനും ഇരട്ടി ഗുണം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here