‘യു ബോയ്സി’നൊപ്പം; ‘ബാഹുബലി പോസു’മായി വിഘ്നേഷ് ശിവൻ

0

വിഘ്നേഷ് ശിവന്റെയും നയൻതാരയുടേയും വിശേഷങ്ങളറിയാൻ ആരാധകർക്കേറെയിഷ്ടമാണ്. തങ്ങളുടെ ഇരട്ടക്കുട്ടികളായ ഉയിരിന്റെയും ഉലകിന്റെയും കുസൃതികളും അവർക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഞായറാഴ്ച പിതൃ ദിനത്തോടനുബന്ധിച്ച് വിഘ്നേഷിന് ആശംസകളറിയിച്ച് നയൻതാര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ബാഹുബലിയിലെ ഒരു ഐക്കണിക് പോസുമായി എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവൻ. ഉയിരിനേയും ഉലകിനേയും വെള്ളത്തിൽ കൈകളിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന ചിത്രമാണ് വിഘ്നേഷ് ശിവൻ പങ്കുവച്ചിരിക്കുന്നത്. ബാഹുബലിയിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവഗാമിയെന്ന കഥാപാത്രം മുങ്ങി മരിക്കുമ്പോൾ ബാഹുബലിയെ കൈയ്യിൽ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ച പോസാണ് വിഘ്നേഷ് ശിവൻ പുനഃസൃഷ്ടിച്ചിരിക്കുന്നത്.’എൻ്റെ പ്രിയപ്പെട്ട ബാഹുബലി 1 & 2. ഇതൊരു സന്തോഷകരമായ ഫാദേഴ്‌സ് ഡേയാണ്. യു ബോയ്‌സിനൊപ്പമുള്ള ജീവിതം വളരെ വിസ്മയിപ്പിക്കുന്നതാണ്. ലവ് യു മൈ ഉയിർ & ഉലക്’- എന്ന ക്യാപ്ഷനോടെയാണ് വിഘ്നേഷ് ശിവൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വിഘ്നേഷിന്റെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. എന്തൊരു ക്രിയേറ്റിവിറ്റി, വിക്കിബലി എന്നൊക്കെയാണ് ആരാധകരുടെ രസകരമായ കമന്റുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here