ടിപി വധക്കേസ്: കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയ്ക്ക് സ്ഥലം മാറ്റം

0

കണ്ണൂർ: കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്‍റെ ഭാഗമായിട്ടായിരുന്നു കെ.കെ.രമയുടെ മൊഴിയെടുത്തത്. കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. ടിപി വധക്കേസിൽ നേരിട്ട് പങ്കാളികളായ ടി.കെ.രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള നീക്കമാണ് വിവാദമായത്.20 വർഷം വരെ ഈ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയായിരുന്നു സർക്കാർ നീക്കം. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം സർക്കാർ നടപടി എടുത്തിരുന്നു.

Leave a Reply