Tuesday, March 18, 2025

കാറിന്റെ ഡോറിലിരുന്ന് യാത്ര, വാഹനം തെലങ്കാന രജിസ്‌ട്രേഷനില്‍; പിടികൂടുമെന്ന് എംവിഡി

മൂന്നാര്‍:ഗ്യാപ്പ് റോഡില്‍ വീണ്ടും അപകടയാത്ര. കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്ത് രാവിലെ 7.45ഓടു കൂടിയായിരുന്നു സംഭവം.(Travel by car door,vehicle with Telangana registration; MVD will catch,)

തെലങ്കാന രജിസ്ട്രേഷനിലുള്ള വാഹനത്തിലെ യാത്രക്കാരാണ് അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. വാഹനം പിടികൂടുമെന്നും തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിലും മേഖലയില്‍ അപകടകരമായി യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ യാത്ര ചെയ്തവരുടെ ലൈസന്‍സ് റദ്ദാക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Latest News

സുനിത വില്യംസും ബുച്ച് വില്‍മോറും ചൊവ്വാഴ്ച ഭൂമിയില്‍ തിരിച്ചെത്തും; സ്ഥിരീകരിച്ച് നാസ

ഫ്ളോറിഡ: കാത്തിരിപ്പനൊടുവില്‍ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും. യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍...

More News