‘ഈ ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക്, നിങ്ങളാണ് ഞങ്ങളുടെ എല്ലാം’; വിഘ്നേഷിന് ആശംസയുമായി നയൻതാര

0

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതിമാരാണ് വിഘ്നേഷ് ശിവനും നയൻതാരയും. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള എല്ലാ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഫാദേഴ്സ് ഡേയോടനുബന്ധിച്ച് നയൻതാര പങ്കുവച്ചിരിക്കുന്ന ഒരു വിഡിയോയാണിപ്പോൾ ആരാധകരേറ്റെടുത്തിരിക്കുന്നത്.(‘To the best father in this world,you are our everything’; Nayanthara wishes Vignesh,)

ഉയിരും ഉലകും വിഘ്നേഷുമുള്ള ഒരു ക്യൂട്ട് വിഡിയോയാണ് നയൻതാര പങ്കുവച്ചത്. ഈ ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്സ് ഡേ. ഞങ്ങളുടെ ലോകം മുഴുവൻ നിങ്ങളെ ചുറ്റിപ്പറ്റിയാണ്. നിങ്ങളാണ് ഞങ്ങളുടെ എല്ലാം. ഞങ്ങളോടുള്ള നിങ്ങളുടെ നിരുപാധികമായ സ്നേഹം, നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ചെയ്യുന്നതെല്ലാം അർഥവത്താക്കുന്നു.

നിങ്ങളുടേതാകാൻ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്. ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അപ്പാ… ഉയിർ, ഉലക് – എന്നാണ് ഹൃദ്യമായ വിഡിയോ പങ്കുവച്ച് നയൻതാര കുറിച്ചിരിക്കുന്നത്. എൻ്റെ ജീവിതത്തിലെ എല്ലാ സന്തോഷത്തിനും കാരണം എൻ്റെ ലോകമായ ഈ രണ്ട് കുട്ടികളാണ്, ഞാൻ അവരെ വളരെയധികം സ്നേഹിക്കുന്നു – എന്നാണ് വിഘ്‌നേഷ് ശിവൻ വിഡിയോയ്ക്ക് അടിക്കുറിപ്പായി കുറിച്ചത്.എൽഐസി എന്ന ചിത്രമാണ് വിഘ്നേഷ് ശിവൻ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. പ്രദീപ് ആൻ്റണിയും എസ് ജെ സൂര്യയും ചിത്രത്തിലുണ്ട്. ചിത്രീകരണം ഏകദേശം പൂർത്തിയായ ചിത്രമിപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here