‘കണ്ടുപിടിക്കണം, കൊല്ലണം’; പ്രതികാര ചൂടുമായി ഹണി റോസ്, റേച്ചൽ ടീസർ

0

ഹണി റോസ് പ്രധാന കഥാപാത്രമാകുന്ന റേച്ചൽ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ. പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ് ചിത്രത്തിന്റെ സംവിധാനം. പോസ്റ്ററുകളിൽ സൂചിപ്പിച്ചപോലെ വയലൻസ് നിറഞ്ഞ ത്രില്ലർ വിഭാഗത്തിൽപെട്ട ചിത്രമായിരിക്കും റേച്ചല്‍ എന്നാണ് ടീസറും അടിവരയിടുന്നത്.ഇതുവരെ കണ്ടിട്ടില്ലാത്ത ബോൾഡ് ലുക്കിലാണ് ഹണി റോസ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ എബ്രിൻ ഷൈനും രാഹുൽ മണപ്പാട്ടും ആണ് ഒരുക്കുന്നത്. ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിതവ മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here