‘ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ്’- മേയർ ആര്യ രാജേന്ദ്രന് ടൈംസ് ബിസിനസ് പുരസ്കാരം; അഭിനന്ദിച്ച് മന്ത്രി

0

തിരുവനന്തപുരം: ടൈംസ് ബിസിനസ് അവാർഡ് നേടിയ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ്. ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്കാരമാണ് മേയർ നേടിയത്. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ ആര്യാ രാജേന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി.

നഗരസഭയിൽ നടപ്പാക്കിയ ഊർജ സംരക്ഷണ പദ്ധതികൾ പരിഗണിച്ചാണ് ദി ടൈംസ് ഗ്രൂപ്പ് 2024 പുരസ്കാരത്തിനു മേയർ ആര്യ രാജേന്ദ്രനെ തിരഞ്ഞെടുത്തതെന്നും മന്ത്രി അഭിനന്ദന കുറിപ്പിൽ വ്യക്തമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ അഭിനന്ദനം.

LEAVE A REPLY

Please enter your comment!
Please enter your name here