Thursday, March 27, 2025

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള!

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള. ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്‌ക്കൊപ്പം ലഭിച്ച ചട്ണിയിലാണ് ചത്ത തവളയെ കണ്ടത്.

ആലപ്പുഴ സ്വദേശി ഷൊര്‍ണൂരിലെ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി സ്‌റ്റേഷനിലെ ഒരു കടയില്‍ നിന്ന് വടയും ചട്ണിയും വാങ്ങിച്ചിരുന്നു. ഇതില്‍ ചത്ത തവളയെ കാണുകയും യാത്രക്കാരന്‍ പരാതി നല്‍കുകയുമായിരുന്നു.സംഭവത്തില്‍ കരാറുകാരനെതിരേ റെയില്‍വേയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തിട്ടുണ്ട്. പിഴ ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Latest News

ഹെല്‍മറ്റ് ധരിച്ചില്ല, അഹമ്മദാബാദ് നിയമ വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഫൈന്‍ 10,00,500 രൂപ !

പഴയത് പോലെയല്ല കാര്യങ്ങൾ. റോഡില്‍ വാഹനങ്ങളുടെ പ്രളയമാണ്. പല തരത്തിലുള്ള വാഹനങ്ങൾ. അതില്‍ ഇരുചക്രം മുതല്‍ 16 ചക്രമുള്ള വലിയ ലോറികൾ വരെ പെടും. ഇത്രയേറെ...

More News