ഇത്തവണയും പതിവ് തെറ്റിച്ചില്ല; കടവന്ത്ര സലഫി മസ്ജിദിൽ ഈദ് നമസ്കാരം നടത്തി മമ്മൂട്ടി

0

കൊച്ചി: എത്ര തിരക്കാണെങ്കിലും പ്രാർഥനാ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നയാളാണ് നടൻ മമ്മൂട്ടി. പതിവ് തെറ്റിക്കാതെ ഇത്തവണയും മമ്മൂട്ടി ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി ജുമാ മസ്ജിദിലാണ് മമ്മൂട്ടി നമസ്‌കാരത്തിനെത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മമ്മൂട്ടിയ്ക്കൊപ്പമെത്തിയിരുന്നു.(This time too,the routine was not broken; Mammootty offered Eid Namaz at Kadavantra Salafi Masjid,)

പ്രാർഥനയ്ക്കെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ത്യാഗ സ്മരണയിൽ ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളിൽ പള്ളികളിൽ പെരുന്നാൾ നമസ്കാരം നടന്നു.മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇത്തവണ ഈദ് ഗാഹുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here