അന്ന് സുനില്‍ വാല്‍സന്‍, പിന്നെ ശ്രീശാന്ത്, ഇത്തവണയും മലയാളി ‘ഭാഗ്യം’

0

ബാര്‍ബഡോസ്: ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോഴെല്ലാം ടീമില്‍ മലയാളി സാന്നിധ്യം ഉണ്ടായിരുന്നു. ഇത്തവണയും ആ ചരിത്രം ആവര്‍ത്തിച്ചു. ലോകകപ്പ് മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ലെങ്കിലും മലയായ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യ കപ്പടിച്ച മൂന്ന് പ്രാവശ്യവും 1983, 2007 ലും 2011ലും ടീമില്‍ മലയാളി സാന്നിധ്യം ഉണ്ടായിരുന്നു.

1983-ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യമായി വിശ്വവിജയികളായപ്പോള്‍ മലയാളി സാന്നിധ്യമായി ഉണ്ടായിരുന്നത് സുനില്‍ വാല്‍സനായിരുന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ പോലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. അക്കാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായിരുന്നു സുനില്‍ വാല്‍സന്‍. ഇടംകൈയന്‍ പേസറായ താരം ഡല്‍ഹി, തമിഴ്നാട്, റെയില്‍വേസ് ടീമുകള്‍ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ കളത്തിലിറങ്ങി. ബൗളിങ്ങിലെ വേഗതയാണ് താരത്തിന് ലോകകപ്പ് ടീമിലേക്കും വഴിതുറന്നത്.2007ലെ ടി20 ലോകകപ്പില്‍. അന്ന് ശ്രീശാന്തായിരുന്നു ടീമിലെ മലയാളി സാന്നിധ്യം. ഇന്ത്യയ്ക്ക് പ്രഥമ ടി20 ലോകകപ്പ് നേടിക്കൊടുത്തത് തന്നെ പാകിസ്ഥാന്റെ മിസ്ബ ഉള്‍ ഹഖിനെ പുറത്താക്കാന്‍ ശ്രീശാന്ത് എടുത്ത ക്യാച്ചായിരുന്നു. 2011ല്‍ നീണ്ട 28 വര്‍ഷത്തിന് ശേഷം ഇന്ത്യ ഏകദിന ലോകകപ്പ് ഉയര്‍ത്തിയപ്പോഴും ശ്രീശാന്തായിരുന്നു ടീമിലെ മലയാളി സാന്നിധ്യം.

ഇപ്പോഴിതാ 17 വര്‍ഷങ്ങള്‍ക്കിപ്പുറം 2024ലെ ടി20 ലോകകപ്പില്‍ ടീമിലെ മലയാളി ഭാഗ്യം സഞ്ജു സാംസണായി. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തിയതോടെ പിന്നീട് ലോകകപ്പിലെ ആദ്യ ഇലവനില്‍ താരത്തിന് അവസരം ലഭിച്ചിക്കാതെ പോകുകയായിരുന്നു.

Leave a Reply