ഗുരുവായൂരില്‍ നാളെ മുതല്‍ ഏര്‍പ്പെടുത്തിയ ദര്‍ശന നിയന്ത്രണം പിന്‍വലിച്ചു

0

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ ഒന്നു മുതല്‍ ഉദയാസ്തമന പൂജാ ദിവസങ്ങളില്‍ നടപ്പാക്കാനിരുന്ന വിഐപി/ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. ഭക്തജന തിരക്ക് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു. എന്നാല്‍ പൊതു അവധി ദിനങ്ങളിലെ നിയന്ത്രണം തുടരും.(The curfew imposed in Guruvayur from tomorrow has been lifted,)

ക്ഷേത്രത്തില്‍ നിലവിലുള്ള ഭക്തജന തിരക്ക് പ്രവൃത്തി ദിവസങ്ങളില്‍ നിയന്ത്രണ വിധേയമായതിനാലാണ് നടപടി. ജൂലൈ ഒന്നുമുതല്‍ ഉദയാസ്തമനപൂജാ ദിവസങ്ങളില്‍ വിഐപി/ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉണ്ടായിരിക്കില്ല. അതേ സമയം പൊതു അവധി ദിനങ്ങളിലെ ദര്‍ശന നിയന്ത്രണം തുടരും. പൊതു അവധി ദിനങ്ങളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതിന് ക്ഷേത്രം നട ഉച്ചയ്ക്ക് ശേഷം 3.30 ന് തുറക്കും. ഈ ദിനങ്ങളില്‍ പതിവ് ദര്‍ശന നിയന്ത്രണം ഉണ്ടാകും.ദേവസ്വം ഭരണ സമിതി യോഗത്തില്‍ ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, വി ജി രവീന്ദ്രന്‍, കെ പി വിശ്വനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ സന്നിഹിതരായി.

Leave a Reply