ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ പന വീണു; വയോധികയ്ക്ക് ദാരുണാന്ത്യം, അഞ്ചുവയസുകാരിക്ക് പരിക്ക്

0

കോഴിക്കോട്:പെരുമണ്ണ അരമ്പച്ചാലില്‍ വീടിനു മുകളില്‍ മരംവീണ് വയോധിക മരിച്ചു.പന്തീരാങ്കാവ് അരമ്പചാലില്‍ ചിരുതക്കുട്ടിയാണ് (88) മരിച്ചത്. തൊട്ടടുത്ത പറമ്പില്‍ വീടുനിര്‍മാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റുമ്പോഴായിരുന്നു അപകടം.

മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന ചിരുതകുട്ടിയുടെ ദേഹത്തേക്ക് പനയുടെ അവശിഷ്ടങ്ങള്‍ വീഴുകയായിരുന്നു. പന ആദ്യം പ്ലാവിലേക്കാണു മറിഞ്ഞത്. വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്നു ചിരുതക്കുട്ടിയുടെ ദേഹത്തേക്കു പനയും പ്ലാവും കൂടി വീഴുകയായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു.സമീപത്തുണ്ടായിരുന്ന മകന്‍ വിനോദിന്റെ അഞ്ചുവയസുകാരിയായ മകള്‍ ആരാധനയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ചിരുതക്കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പന്തീരങ്കാവ് പൊലീസും താലൂക്ക് ദുരന്തനിവാരണ സേന ടിഡിആര്‍എഫ് വളണ്ടിയര്‍മാരും സ്ഥലത്തെത്തി. പരേതനായ ജോയിയുടെ ഭാര്യയാണ് ചിരുത.

LEAVE A REPLY

Please enter your comment!
Please enter your name here