ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം; സിനഡ് രാവിലെ

0

കോട്ടയം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള എപ്പിസ്കോപ്പൽ സിനഡ് ഇന്ന് ചേരും. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് രാവിലെയാണ് സിനഡ് ആരംഭിക്കുക. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓൺലൈൻ ആയും പങ്കെടുക്കും.രാവിലെ പത്തേമുക്കാലോടെ പ്രഖ്യാപനം ഉണ്ടാകും. അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ വിയോഗത്തെത്തുടർന്ന് ചെന്നൈ ഭദ്രാസന ബിഷപ്പിനായിരുന്നു സഭയുടെ താൽക്കാലിക ചുമതല നൽകിയിരുന്നത്.(The new president of Believers Eastern Church is known today; Morning of Synod,)

അന്തരിച്ച അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ നാല്പതാം ചരമദിനാചരണം ഇന്നലെ കുറ്റപുഴയിലെ സഭാ ആസ്ഥാനത്ത് നടന്നു. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here