വടകരയില്‍ തെരുവ് നായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

0

വടകര: വടകര ഏറാമലയില്‍ തെരുവ് നായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.(Stray dog attack in Vadakara; 15 people including children were injured,)

അഞ്ച് വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികളടക്കം പരിക്കേറ്റവരിലുണ്ട്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ട്.പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും വടകര ജില്ല ആശുപത്രിയിലും ചികിത്സയിലാണ്. ഒരു നായ തന്നെയാണ് 15ളം പേരെ കടിച്ചത്. എന്നാല്‍ ആക്രമിച്ച നായയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here