77 റണ്‍സിന് പുറത്തായി ശ്രീലങ്ക; ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

0

ന്യൂയോര്‍ക്ക്: ട്വന്റി20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം നേടി ദക്ഷിണാഫ്രിക്ക. ആറു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് 77 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിങ്ങില്‍ 16.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം കടന്നു.

മുന്‍ നായകന്‍ ക്വിന്റണ്‍ ഡി കോക്ക് 20(27), റീസ ഹെന്‍ഡ്രിക്സ് 4(2), നായകന്‍ എയ്ഡന്‍ മാര്‍ക്രം 12(14), ട്രിസ്റ്റന്‍ സ്റ്റബ്സ് 13(28) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. വമ്പനടിക്കാരായ ഹെയ്ന്റിച് ക്ലാസന്‍ 19(22), ഡേവിഡ് മില്ലര്‍ 6(6) എന്നിവര്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ദക്ഷിണാഫ്രിക്കയെ വിജയതീരത്തെത്തിച്ചു. ശ്രീലങ്കയുടെ നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ആന്റിച് നോര്‍ജ്യെയാണ് കളിയിലെ താരം.നേരത്തെ 19.1 ഓവറില്‍ 77 റണ്‍സിന് ശ്രീലങ്ക ഔള്‍ഔട്ടായി. 30 പന്തില്‍ 19 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. കഗിസോ റബാഡയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എയ്ഞ്ചലോ മാത്യൂസ് 16 റണ്‍സും മെന്‍ഡിസ് 11 റണ്‍സും നേടി. പതും നിസാങ്ക (3), ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്ക (0), സമരവിക്രമ (0), അസലങ്ക (6), ദസുന്‍ ഷനക (9), മഹീഷ് തീക്ഷണ (7*), പതിരന (0), തുഷാര (0) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here