റൊമാനിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു; ബെൽജിയത്തിന്റെ തിരിച്ചു വരവ്

0

കൊളോൺ (ജർമനി) : യൂറോകപ്പ് പോരാട്ടത്തിൽ റൊമാനിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ബെൽജിയം. ഇതോടെ ബെൽജിയം ഗ്രൂപ്പ് ഇയില്‍ മൂന്നു പോയന്റുമായി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. യൂറി ടെലിമാൻസ് (1–ാം മിനിറ്റ്), ക്യാപ്റ്റന്‍ കെവിന്‍ ഡിബ്രുയ്ന്‍ (79) എന്നിവരാ‍ണ് ബെൽജിയത്തിനായി ലക്ഷ്യം കണ്ടത്. സ്ലൊവാക്യയോട് നേരിട്ട അപ്രതീക്ഷിത തോല്‍വിയുടെ കേട് തീർത്ത് ബെൽജിയം കളം നിറഞ്ഞു.

കളി തുടങ്ങി ആദ്യ മിനിറ്റിലൽ തന്നെ യൂറി ടെലിമാൻസിന്റെ തകർപ്പൻ ഗോളിൽ ബൽജിയം ലീഡ് പിടിച്ചു. റൊമാനിയൻ ബോക്സിനകത്തു നിന്ന് റൊമേലു ലുക്കാക്കു നൽകിയ മൈനസ്, ബുള്ളറ്റ് ഷോട്ടിലൂടെ ടെലിമാൻസ് വലയിൽ എത്തിക്കുകയായിരുന്നു. 63–ാം മിനിറ്റിൽ റൊമേലു ലുക്കാകു ബൽജിയത്തിനായി ലക്ഷ്യം കണ്ടെങ്കിലും ആദ്യ മത്സരത്തിലെ തനിയാവർത്തനം പോലെ വിഎആർ ഓഫ്സൈഡ് വിധിച്ചു.ആ ഗോൾ നഷ്ടത്തിന്റെ നിരാശ മാറ്റാൻ ഡിബ്രൂയ്നെ തന്നെ നേരിട്ടിറങ്ങി. 79–ാം മിനിറ്റിൽ ബൽജിയം ഗോളി കോയ്ൻ കാസ്റ്റീൽസ് നീട്ടിനൽകിയ പന്തുമായി റൊമാനിയൻ പോസ്റ്റിലേക്ക് പാഞ്ഞടുത്ത ഡിബ്രൂയ്നെ, ഡിഫൻഡർമാരെ വെട്ടിച്ച് ലക്ഷ്യം കണ്ടു. അവസാന മിനിറ്റുകളിൽ തുടരാക്രമണങ്ങളുമായി റൊമാനിയൻ ഹാഫിലേക്ക് ബൽജിയൻ താരങ്ങൾ ഇരച്ചെത്തിയെങ്കിലും ഗോളി ഫ്ലോറിൻ നിറ്റയുടെ സേവുകൾ റുമാനിയയെ രക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here