മലപ്പുറം:മലപ്പുറം വെളിയങ്കോട് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തില്‍ കൈവരി നിര്‍മ്മിക്കാനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ വെളിയങ്കോടാണ് അപകടമുണ്ടായത്.ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു അപകടം. വെളിയങ്കോട് സ്വദേശി ആഷിക് (22), കരിങ്കല്‍ അത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്. ബൈക്ക് ഇടിച്ചുകയറിയതോടെ രണ്ടുപേരുടെയും ശരീരത്തില്‍ കമ്പികള്‍ തുളച്ചു കയറി. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.(The bike went out of control and hit the handrail of the bridge; A tragic end for the youth after the wire penetrated the body,)