പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ; ബ്രഹ്മാണ്ഡ ചിത്രം ‘കണ്ണപ്പ’ ടീസർ

0

തെലുങ്ക് സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കണ്ണപ്പ. വിഷ്ണു മഞ്ചു നായകനായെത്തുന്ന ചിത്രം മുകേഷ് കുമാർ സിങ് ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. വൻ താരനിര അണിനിരക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.(Prabhas,Mohanlal,Akshay Kumar; Brahmanda movie ‘Kannapa’ teaser,)

പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻലാൽ, കാജൽ അഗർവാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്.അക്ഷയ് കുമാറാണ് ശിവനായെത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം തിയറ്ററുകളിലെത്തും. 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രമൊരുങ്ങുന്നത്. സ്റ്റീഫൻ ദേവസി, മണിശർമ്മ എന്നിവർ ചേർന്നാണ് സംഗീത സംവിധാനമൊരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here