കാമറയും ഐഫോണും മോഷ്ടിച്ചത് ‘ഇയാളെ പോലൊരാൾ’; ഭിന്നശേഷിക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്ന് പരാതി

0

തൊടുപുഴ: മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്ന് പരാതി. മൂവാറ്റുപുഴ സ്വദേശിയും കാമറമാനുമായ അഭിഷേകിനെയാണ് തൊടുപുഴ പൊലീസ് മർദ്ദിച്ചെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയത്. എന്നാൽ യുവാവിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തിൽ മർദ്ദന പരാതി ഉന്നയിക്കുന്നതാണെന്നുമായിരുന്നു തൊടുപുഴ ഡിവൈഎസ്പിയുടെ വിശദീരണം.(Camera and iPhone stolen by ‘someone like this’; Complaint that differently abled person was taken into police custody and beaten up,)

മുഖത്തും ശരീരത്തിനും മർദനമേറ്റ അഭിഷേക് മൂവാറ്റുപുഴയിലെ ആശുപത്രിയിൽ ചികിത്സ തേടി. മാസങ്ങൾക്ക് മുൻപ് അഭിഷേക് തൊടുപുഴ കോലാനിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അവിടുത്തെ ജീവനക്കാരുടെ കൈവശമുണ്ടായിരുന്ന കാമറയും ഐഫോണും മോഷ്ടിച്ചെന്നാരോപിച്ചയായിരുന്നു കഴിഞ്ഞ ദിവസം തൊടുപുഴ പൊലീസ് അഭിഷേകിനെ കസ്റ്റിയിലെടുത്തത്. സംഭവദിവസം താൻ തൊടുപുഴയിലുണ്ടായിരുന്നില്ലെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാതെയാണ് എസ് ഐ ഉൾപ്പെടെ ചേർന്ന് ക്രൂരമായി മർദ്ദിച്ചതെന്നും അഭിഷേക് ആരോപിച്ചു.അതേസമയം അഭിഷേകിനെ പോലൊരാൾ എന്ന പരാതിയെ തുടർന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നെന്നും തൊടുപുഴ പൊലീസ് പറഞ്ഞു. മർദ്ദനം നടന്നിട്ടില്ലെന്നും യുവാവിന്‍റെ മെഡിക്കൽ പരിശോധനയുൾപ്പടെ നടത്തിയതാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply