തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; സൈബര്‍ ആക്രമണമെന്ന് ആരോപണം

0

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തായി ആരോപണം. തിരുവനന്തപുരം തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശി ആദിത്യയാണ് സ്വയം ജീവനൊടുക്കിയത്. 18 വയസായിരുന്നു.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയുമായി പെണ്‍കുട്ടി സൗഹൃദത്തിലായിരുന്നു. പ്രണയം അവസാനിച്ചതോടെ പെണ്‍കുട്ടിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച ആദിത്യ ചികിത്സയിലിരിക്കെയാണ് മരിച്ചത്.കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ആദിത്യ. പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ആതേസമയം, സൈബര്‍ ആക്രമണം ഉണ്ടായെന്ന തരത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here