കാണാതായ എസ്‌ഐ തിരിച്ചെത്തി; ‘തുടര്‍ച്ചയായ ജോലി കാരണം മാനസിക സമ്മര്‍ദം’

0

കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കാണാതായ എസ്‌ഐ തിരികെയെത്തി. മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് മാറി നിന്നതെന്നാണ് ഉദ്യോഗസ്ഥന്റെ മൊഴി. ഗ്രേഡ് എസ്ഐ കെ രാജേഷിനെ രണ്ടുദിവസമായി കാണാനില്ലായിന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയര്‍ക്കുന്നം പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്. (Missing SI returned; ‘Mental stress due to continuous work’,)

കഴിഞ്ഞ വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടിക്കുശേഷം വീട്ടിലേക്കു മടങ്ങിയ രാജേഷ് രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അമ്മയുടെ ചികിത്സക്കായി അവധി ചോദിച്ചിട്ടും ലഭിക്കാത്തതിലും തുടര്‍ച്ചയായ ജോലികാരണം ഇദ്ദേഹം കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നെന്നാണ് വിവരം.മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ രാജേഷിനെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പിന്തുടരാന്‍ പൊലീസിനായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here