തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കെപിസിസി എക്‌സിക്യൂട്ടീവ് ഇന്ന്; പാര്‍ട്ടി പുനഃസംഘടനയും ചര്‍ച്ചയാകും

0

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി കെപിസിസിയുടെ വിശാല എക്‌സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാര്‍ട്ടി ഭാരവാഹികള്‍ക്കൊപ്പം സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാരും യോഗത്തില്‍ പങ്കെടുക്കും. മികച്ച വിജയത്തിനിടയിലും തൃശൂരിലെ തോല്‍വി യോഗത്തില്‍ ചര്‍ച്ചയാകും.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പുനഃസംഘടനയും ഇന്നത്തെ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നു. ഏതാനും ജില്ലകളില്‍ ഡിസിസി ഭാരവാഹികള്‍ അടക്കം മാറിയേക്കുമെന്നാണ് വിവരം. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും.വൈകീട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയായ കണ്‍റോണ്‍മെന്റ് ഹൗസില്‍ യുഡിഎഫ് നേതൃയോഗവും ചേരുന്നുണ്ട്. മുന്നണി വിപുലീകരണം ഉള്‍പ്പെടെ യുഡിഎഫ് യോഗം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here