പ്ലസ്‌വൺ അലോട്‌മെന്റ്; താത്കാലിക പ്രവേശനത്തിന് അനുമതിയില്ല; നാളെ അഞ്ച് മണി വരെ സ്കൂളിൽ ചേരാം

0

തിരുവനന്തപുരം: പ്ലസ്‌വൺ മൂന്നാം അലോട്‌മെന്റ് പ്രകാരം വെള്ളിയാഴ്‌ച (നാളെ) വൈകീട്ട് അഞ്ച് മണിവരെ സ്കൂളിൽ ചേരാം. പുതുതായി അലോട്മെന്റ് ലഭിച്ചവരും രണ്ടാം അലോട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും സമയപരിധിക്കുള്ളിൽ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികൾക്ക്‌ ഹയർ ഓപ്‌ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല.(Plus one allotment; Temporary entry is not permitted; You can attend school till five o’clock tomorrow,)

ഈ വിദ്യാർഥികൾ ഈ ഘട്ടത്തിൽ സ്ഥിരം പ്രവേശനം നേടണം. അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർഥികളെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ജൂലായ് രണ്ടിന് സപ്ലിമെന്ററി അലോട്മെന്റ് തുടങ്ങും.ഇതുവരെ അലോട്മെന്റ് കിട്ടാത്തവർ സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷ പുതുക്കി നൽകണം. ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിശദാംശം ഹയർസെക്കൻഡറി വകുപ്പിന്റെ വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. സീറ്റ് ഒഴിവുള്ള സീറ്റിനും വിഷയത്തിനും മാത്രമേ ഓപ്ഷൻ അനുവദിക്കൂ. ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർക്കും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനെ തുടർന്ന് അലോട്ട്‌മെന്റിൽ ഇടംനേടാതെ പോയവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാം.

Leave a Reply