മഴയും കാറ്റും വരുന്നുണ്ടോ?; മുന്നറിയിപ്പ് തത്സമയം ഫോണില്‍ അറിയാം

0

തിരുവനന്തപുരം: ഇനി പ്രകൃതി ദുരന്ത സാധ്യതാ മുന്നറിയിപ്പുകള്‍ ഫോണിലൂടെ തത്സമയം അറിയാം. കനത്ത മഴയും കാറ്റും പേമാരിയും പോലുള്ള ദുരന്തസാധ്യതാ മുന്നറിയിപ്പുകള്‍ പ്രാദേശികമായി എസ്എംഎസ്, മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ് പോര്‍ട്ടല്‍ തുടങ്ങിയ വഴിയെല്ലാം ആ ലൊക്കേഷനിലുള്ളവര്‍ക്കു തത്സമയം ലഭിക്കുന്ന സംവിധാനം കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി.(Is it raining and windy?; The alert is real-time on the phone,)

കോഴിക്കോട്ടെയോ കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ നഗരങ്ങളിലെ പ്രത്യേക മേഖലയില്‍ കനത്ത മഴ ലഭിക്കുമെന്ന മുന്നറിയിപ്പുകള്‍ ആ പ്രദേശത്തുള്ള പരമാവധി ആളുകളെയും അറിയിക്കുന്ന സംവിധാനമാണ് യാഥാര്‍ത്ഥ്യമായത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് നടപ്പാക്കുന്നത്.

മൊബൈല്‍ സേവനദാതാക്കളാണ് ഒരു പ്രത്യേക ലൊക്കേഷനിലുള്ള ഐപി അഡ്രസ്സുകളിലേക്ക് ഈ സന്ദേശങ്ങള്‍ എത്തിക്കാനുള്ള വിവരങ്ങള്‍ കൈമാറുക. ഫോണിലോ ടാബിലോ കമ്പ്യൂട്ടറിലോ ഗൂഗിള്‍ ആപ് തുറക്കുമ്പോഴും സന്ദേശം ലഭിക്കും. മൂന്ന് മാസത്തിനകം സ്മാര്‍ട്ട് ടിവിയിലും സന്ദേശങ്ങള്‍ എത്തിക്കാനുള്ള സംവിധാനം നിലവില്‍ വരും.

LEAVE A REPLY

Please enter your comment!
Please enter your name here