ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവം; പൂനെയിലെ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

0

മുംബൈ: ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ പൂനെയിലെ ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം ഐസ്ക്രീം കമ്പനിയിൽ പരിശോധന നടത്തിയ ശേഷമാണ് നടപടിയെടുത്തത്.(Incident of human finger found in ice cream; The company’s license in Pune has been suspended,)

ഫൊറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിനായി എഫ്എസ്എസ്എഐ കമ്പനിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതൽ നടപടികളുണ്ടാവുകയെന്ന് പൊലീസ് അറിയിച്ചു.ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത യമ്മോ എന്ന കമ്പനിയുടെ കോൺ ഐസ്ക്രീമിൽ നിന്ന് വിരൽ കിട്ടിയെന്നായിരുന്നു മുംബൈ നിവാസിയായ ഡോക്ടറുടെ പരാതി. മലാഡ് പൊലീസിൽ ആണ് യുവാവ് പരാതി നൽകിയത്. ബട്ടർ സ്കോച്ച് ഐസ്ക്രീം പകുതിയോളം കഴിച്ച ശേഷമായിരുന്നു വിരൽ കിട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here