നടുറോഡില്‍ യുവതിയെ എരുമ കൊമ്പില്‍ ചുഴറ്റിയെറിഞ്ഞു; അടിയന്തര ശസ്ത്രക്രിയ; വീഡിയോ ഭയാനകം

0

ചെന്നൈ: സ്ത്രീയെ നടുറോഡില്‍ എരുമ കൊമ്പില്‍ കുത്തിചുഴറ്റിയെറിഞ്ഞു. ചെന്നൈ തിരുവോട്ടിയൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മധുമതിയെന്ന സ്ത്രീ ആശുപത്രിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.(In the middle of the road,the young woman was run over by a buffalo horn; emergency surgery; The video is horrible,)

ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങൡ പ്രചരിച്ചു. ഭയപ്പെടുത്തന്നതാണ് ദൃശ്യങ്ങള്‍. യുവതി ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് എരുമ ആക്രമച്ചത്. ആളുകള്‍ ഓടിക്കൂടിയെങ്കിലും കോമ്പില്‍ കോര്‍ത്ത് സ്ത്രിയുമായി എരുമ ഓടി. നാട്ടുകാര്‍ പിന്നാലെ ഓടിയാണ് യുവതിയെ രക്ഷിച്ചത്.യുവതിയെ ചെന്നയൈിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. യുവതിയെ രക്ഷിക്കുന്നതിനിടെ മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എരുമയുടെ ഉടമസ്ഥന്‍ ആരെന്ന് കണ്ടെത്താനായിട്ടില്ല.എരുമയെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here