പൊക്കമില്ലായ്മയാണ് ഞങ്ങളുടെ പൊക്കം! ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ

0

പ്രണയത്തിന്റെ വലിപ്പമാണ് പ്രധാനം ശരീരത്തിന്റേതല്ലെന്ന് തെളിയിക്കുകയാണ് ബ്രസീലിൽ നിന്നുള്ള പൗലോ ഗബ്രിയേലും കറ്റ്യൂസിയ ലീയും. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന ഗിന്നസ് റെക്കോർഡ് നേടിയ ഇരുവരുടെയും പ്രണയകഥ ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാവുകയാണ്.(Heightlessness is our height! World’s Shortest Couple,)

31കാരനായ പൗലോയും 28കാരിയായ കറ്റ്യൂസിയയും 2006ൽ ഓൺലൈനിലൂടെയാണ് പരിചയപ്പെടുന്നത്. സർക്കാർ ജോലിക്കാരനാണ് പൗലോ. കറ്റ്യൂസിയ ബ്ല്യൂട്ടി സലൂൺ ഉടമയാണ്. ആദ്യ കാഴ്ചയിൽ തന്നെ കറ്റ്യൂസിയയെ പൗലോ മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു. എന്നാൽ സന്ദേശം അയക്കൽ കൂടിയതോടെ പൗലോയെ കറ്റ്യൂസിയ ബ്ലോക്ക് ചെയ്തു. എന്നാൽ തോറ്റുകൊടുക്കാൻ പൗലോ തയ്യാറല്ലായിരുന്നു. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ കറ്റ്യൂസിയയുടെ മനസ്സിൽ പൗലോ കയറിപ്പറ്റി. 35.54 ഇഞ്ചാണ് പൗലോയുടെ ഉയരം. 35.88 ഇഞ്ചാണ് കറ്റ്യൂസിയയുടെ ഉയരം.പരിചയപ്പെട്ട് നാല് വർഷത്തോളം അകലങ്ങളിലിരുന്ന് പ്രണയിച്ചു. ഒടുവിൽ 2016ൽ പൗലോ കറ്റ്യൂസിയ ജീവിത പങ്കാളിയാക്കി. ഉയരക്കുറവ് മൂലം സമൂഹത്തിന്റെ കളിയാക്കലുകൾ നിരവധി ഏൽക്കേണ്ടിവന്ന ഇരുവരും ഒരുമിച്ച് ജീവിച്ചു തുടങ്ങിയതോടെ മനോധൈര്യം വർധിച്ചുവെന്നും പൗലോ പറയുന്നു. ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന ഗിന്നസ് ലോക റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

ശരീരം ചെറുതാണെങ്കിലും ഉള്ളുതൊട്ടുള്ള പരസ്പര സ്നേഹം തങ്ങൾക്കിടയിൽ വലുതാണെന്ന് പൗലോയും കറ്റ്യൂസിയയും ഒരേ സ്വരത്തിൽ പറയുന്നു. സാധാരണ മനുഷ്യരെ അപേക്ഷിച്ച് പൗലോയുടെയും കറ്റ്യൂസിയയുടെയും ജീവിതം ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ അവയെല്ലാം ഒരുമിച്ച് നിന്ന് തരണം ചെയ്യാൻ സാധിക്കുന്നുണ്ട് എന്നതാണ് ഇവരുടെ സന്തോഷം. റെക്കോർഡ് നേട്ടത്തിന്റെ കഥ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഇരുവരെയും ആശംസകൾ കൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here