എംബസിയുടെ ഇടപെടല്‍, അര്‍മേനിയയില്‍ ബന്ദിയാക്കപ്പെട്ട മലയാളി മോചിതനായി

0

തൃശൂര്‍: അര്‍മേനിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ദിയാക്കപ്പെട്ട ഇരിങ്ങാലക്കുട സ്വദേശി വിഷ്ണു മോചിതനായി. വിഷ്ണുവും ബന്ധുവും എംബസിയിലേക്ക് പോകുകയാണെന്ന് വീട്ടിലേക്ക് വിളിച്ചറിയിച്ചതായി അമ്മ ഗീത. എംബസിയുടെ ഇടപെടലോടെയാണ് മോചനം സാധ്യമായത്.

ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ (30) അര്‍മേനിയയില്‍ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അര്‍മേനിയന്‍ സ്വദേശികള്‍ വിഡിയോ കോളിലൂടെ കാണിച്ചെന്നും, തൊഴില്‍സ്ഥലത്തെ സാമ്പത്തിക ബാധ്യത വിഷ്ണുവിന്റെ മേല്‍ കെട്ടിവച്ചെന്നുമാരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു.

ഭീഷണിയെ തുടര്‍ന്ന് കുടുംബം മോചനദ്രവ്യമായി ഒന്നരലക്ഷം നല്‍കി. മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും നീതിവകുപ്പ് മന്ത്രി ആര്‍ ബിന്ദുവിനും നോര്‍ക്കയ്ക്കും അമ്മ ഗീത പരാതി നല്‍കിയിരുന്നു.ഇരിങ്ങാലക്കുട സ്വദേശിയായ ഷാരൂഖ് വഴിയായിരുന്നു വിഷ്ണു അര്‍മേനിയയിലെത്തിയത്. ആറ് ലക്ഷത്തോളം രൂപയായിരുന്നു ഷാരൂഖ് വിസയ്ക്കായി വിഷ്ണുവിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 19നാണ് വിഷ്ണു അര്‍മേനിയയിലേക്ക് പോയത്. യാരവന്‍ എന്ന സ്ഥലത്തെ ഹോസ്റ്റലിലായിരുന്നു വിഷ്ണുവിന് ജോലി. എന്നാല്‍ ഹോസ്റ്റല്‍ വിഷ്ണുവിനെ ഏല്‍പ്പിച്ച് കുറച്ച് നാളുകള്‍ക്ക് ശേഷം സുഹൃത്തുക്കള്‍ മടങ്ങുകയായിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. ഷാരൂഖിനൊപ്പം മലയാളികളായ മുഹമ്മദ്, ഷിബു, അമീര്‍ എന്നിവരുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here