ഡോ.സാമുവല്‍ മോര്‍ തിയോഫിലസ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പുതിയ അധ്യക്ഷന്‍

0

പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തു. ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്തയാണ് പുതിയ അധ്യക്ഷന്‍. തിരുവല്ല സഭ ആസ്ഥാനത്തു ചേര്‍ന്ന സിനഡിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണം ജൂൺ 22 ന് നടക്കും.ചെന്നൈ ഭദ്രാസനാധിപനായിരുന്നു ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്ത. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാര്‍ നേരിട്ടും ഓണ്‍ലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡില്‍ സംബന്ധിച്ചു. ഐകകണ്‌ഠേനയാണ് പുത്യ അധ്യക്ഷനെ തെരഞ്ഞെടുത്തതെന്ന് സിനഡിന് ശേഷം ബിലീവേഴ്‌സ് ചര്‍ച്ച് വൈദികര്‍ വ്യക്തമാക്കി.(Dr. Samuel More is the new president of Theophilus Believers Church,)

അധ്യക്ഷനായിരുന്ന അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ വിയോഗത്തെത്തുടര്‍ന്നാണ് ബിലീവേഴ്‌സ് ചര്‍ച്ച് പുതിയ തലവനെ തെരഞ്ഞെടുത്തത്. അന്തരിച്ച അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ നാല്പതാം ചരമദിനാചരണം ഇന്നലെ കുറ്റപുഴയിലെ സഭാ ആസ്ഥാനത്ത് നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here