എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ ഭക്ഷണത്തില്‍ ചത്ത പാമ്പ്; പത്തുപേര്‍ ആശുപത്രിയില്‍; ഹോസ്റ്റലില്‍ പ്രതിഷേധം

0

പട്‌ന: ബിഹാറിലെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജിലെ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ ചത്തപാമ്പ്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.(Dead snake in engineering students’ food; Ten people are in the hospital; Protest in the hostel,)

ഇതിന് പിന്നാലെ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധിച്ചരെ ഹോസ്റ്റല്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഹോസ്റ്റലില്‍ നല്‍കുന്ന ഭക്ഷണം മോശമാണെന്ന് നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്.ഭക്ഷണത്തില്‍ ചത്തപാമ്പിനെ കണ്ടെത്തിയ സംഭവം വച്ചുപൊറുപ്പിക്കാവുന്നതല്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.സ്വകാര്യവ്യക്തിയാണ് മെസ് നടത്തുന്നത്. ഹോസ്റ്റല്‍ മെസ്സില്‍ അധികൃതര്‍ പരിശോധന നടത്തുന്നില്ലെന്നും മുന്‍പ് പരിശോധനയ്ക്കായി എസ്ഡിഎം എത്തിയപ്പോള്‍ 90 ശതമാനം പഴകിയ ഭക്ഷണമാണെന്ന് കണ്ടെത്തിയിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here