പാര്‍ട്ടി പ്രവര്‍ത്തകനെ കൊണ്ട് കാല്‍ കഴുകിച്ച് കോണ്‍ഗ്രസ് നേതാവ്; വീഡിയോ വൈറല്‍; വിവാദം

0

മുംബൈ: പാര്‍ട്ടി പ്രവര്‍ത്തകനെ കൊണ്ട് കാലിലെ ചെളി കഴുകി വൃത്തിയാക്കിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോള. പ്രവര്‍ത്തകന്‍ കാല്‍ കഴുകുമ്പോള്‍ അത് തടയാന്‍ പോലും തയ്യാറാവാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കാറിലിരിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പട്ടോളയുടെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തി.

മഹാരാഷ്ട്രയിലെ അകോല ജില്ലയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനെ തുടര്‍ന്ന് അവിടെ ചെളിയുണ്ടായിരുന്നു. അവിടെയെത്തിയ പട്ടോളയുടെ കാലിലും ചെളി പറ്റിയിരുന്നു.

തന്റെ കാലിലാകെ ചളിയായതിനാല്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനോട് കുറച്ച് വെള്ളം ആവശ്യപ്പെട്ടിരുന്നതായി പട്ടോള പറഞ്ഞു. ‘ഞാന്‍ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുള്ളയാളാണ്, എന്റെ കാലുകള്‍ ചെളിയില്‍ മൂടുന്നത് പതിവാണ്. അതിനാല്‍ ഞാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനോട് വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അത് ഒഴിച്ചു, ഞാന്‍ എന്റെ കാലുകള്‍ കഴുകി,’ പട്ടോള പറഞ്ഞു.കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ മാനസികാവസ്ഥയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. അവര്‍ പാര്‍ട്ടി പാര്‍ട്ടി പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അടിമകളെപ്പോലെയാണ് കാണുന്നത്. അവരുടെ ധാരണ അവര്‍ രാജാക്കന്‍മാരും രാജ്ഞിമാരും എന്നാണ്. അധികാരത്തില്‍ വരാതെ തന്നെ ജനങ്ങളോടുള്ള അവരുടെ പെരുമാറ്റം ഇങ്ങനെയാണെന്നും സംഭവത്തില്‍ പട്ടോള മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here