കേന്ദ്ര സാഹിത്യ യുവപുരസ്‌കാരം ശ്യാം കൃഷ്ണന്; ബാലസാഹിത്യ പുരസ്‌കാരം ഉണ്ണി അമ്മയമ്പലത്തിന്

0

ന്യൂഡല്‍ഹി: 2024ലെ കേന്ദ്ര ബാലസാഹിത്യ, യുവ പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാള വിഭാഗത്തില്‍ ബാലസാഹിത്യത്തില്‍ ഉണ്ണി അമ്മയമ്പലത്തിന്റെ അല്‍ഗോരിതങ്ങളുടെ നാട് എന്ന നോവലിനാണ് പുരസ്‌കാരം. യുവ പുരസ്‌കാരം ആര്‍ ശ്യാം കൃഷ്ണന്‍ എഴുതി മീശക്കള്ളന്‍ എന്ന ചെറുകഥാ സമാഹാരത്തിനാണ്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.(Central Literary Youth Award to Shyam Krishnan; Children’s literature award to Unni Ammayambalam,)

ഡോ. അജയന്‍ പനയറ, ഡോ. കെ. ശ്രീകുമാര്‍, പ്രൊഫ. ലിസി മാത്യു എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ബാലസാഹിത്യ പുരസ്‌കാരനിര്‍ണയം നടത്തിയത്. 2018 ജനുവരി ഒന്നിനും 2022 ഡിസംബര്‍ 31-നും ഇടയ്ക്ക് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.ഡോ. അജിതന്‍ മേനോത്ത്, ഡോ. ശ്രീകുമാര്‍ വിഎ. ഡോ. വി രാമകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് യുവ പുരസ്‌കാരനിര്‍ണയം നടത്തിയത്.പുരസ്‌കാരദാനച്ചടങ്ങ് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്രസാഹിത്യ അക്കാദമി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here