നാടുകാണി ചുരത്തില്‍ ആനക്കൂട്ടം വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു, കാറിലും ട്രാവലറിലും ചവിട്ടി

0

നിലമ്പൂര്‍: നാടുകാണി ചുരത്തില്‍ റോഡിലിറങ്ങിയ ആനക്കൂട്ടം വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി. ഇന്നലെ രാത്രി ഒന്‍പതരയോടെ ചുരത്തിലെ തകരപ്പാടിക്കു സമീപമാണു സംഭവം. ടെംപോ ട്രാവലറിലും കാറിലും ആന ചവിട്ടി. ഭീതിയിലായ യാത്രക്കാര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയോടി. തലനാരിഴക്കാണ് യാത്രികര്‍ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.(At Nadukani Pass,herds of elephants rush at vehicles,trampling on cars and travelers.,)

അഞ്ച് ആനകളുടെ കൂട്ടമാണ് രാത്രി ചുരം റോഡിലെത്തിയത്. ബലിപെരുന്നാള്‍ ദിനമായതിനാല്‍ പതിവില്‍ കൂടുതല്‍ തിരക്ക് ചുരത്തിലുണ്ടായിരുന്നു. ആനക്കൂട്ടം റോഡില്‍നിന്നു മാറുന്നതുവരെ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടയില്‍ രക്ഷപ്പെടാന്‍ വാഹനങ്ങള്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടയിലുണ്ടായ കൂട്ടിയിടിയില്‍ വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. ചുരംവഴി പോയ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാട്ടാന കാര്‍ കുത്തി മറിച്ചിടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതുവഴിയുള്ള യാത്രയില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വഴിക്കടവ് റെയ്ഞ്ച് ഓഫിസര്‍ മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here