നിയമസഭാ തെരഞ്ഞെടുപ്പ്; മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കി ബിജെപി

0

ന്യൂഡല്‍ഹി ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കി ബിജെപി. മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, ധര്‍മേന്ദ്ര പ്രധാന്‍, ശിവരാജ് സിംഗ് ചൗഹാന്‍, ജി കിഷന്‍ റെഡ്ഡി എന്നിവര്‍ക്കാണ് ചുമതല.

മഹാരാഷ്ട്രയില്‍ അശ്വിനും വൈഷ്ണവിനും ഹരിയാനയില്‍ ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാറിനുമാണ് സഹചുമതല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിയുടെ പ്രകടനം മോശമായിരുന്നു. എന്‍ഡിഎ സഖ്യത്തിന് 48 സീറ്റുകളില്‍ പതിനെട്ട് സീറ്റുകള്‍ മാത്രമാണ് നേടിയത്. ഇന്ത്യാ സഖ്യം 30 സീറ്റുകള്‍ നേടി. ബിജെപി 2019ല്‍ 23 സീറ്റുകള്‍ നേടിയെങ്കില്‍ അത് ഇത്തവണ ഒന്‍പതില്‍ ഒതുങ്ങി. ഇന്ത്യാ സഖ്യത്തിന്റെ വോട്ടുവിഹിതത്തില്‍ വലിയ വര്‍ധനയും ഉണ്ടായിട്ടുണ്ട്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റും ഉണ്ടാക്കുന്നതിനായാണ് നേരത്തെ തന്നെ തെരഞ്ഞെടുപ്പിന് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.ഹരിയാനയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. പത്ത് ലോക്‌സഭാ സീറ്റില്‍ അഞ്ചെണ്ണം ബിജെപിയും അഞ്ചെണ്ണം കോണ്‍ഗ്രസിനുമാണ് ലഭിച്ചത്. ഇന്ത്യാ സഖ്യമായി മത്സരിച്ചാല്‍ ഹരിയാനയില്‍ വിജയം പിടിക്കാനാകുമെന്ന് കോണ്‍ഗ്രസും കരുതുന്നു.അധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് ഏറെ വിയര്‍ക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here