അഫ്ഗാന്‍ ജയിച്ചു, ന്യൂസിലന്‍ഡ് ടി20 ലോകകപ്പില്‍ നിന്നു പുറത്ത്

0

ഗയാന: ടി20 ലോകകപ്പില്‍ നിന്നു കരുത്തരായ ന്യൂസിലന്‍ഡ് സൂപ്പര്‍ എട്ട് കാണാതെ പുറത്ത്. തുടര്‍ച്ചയായ രണ്ട് തോല്‍വികളാണ് കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായ കിവീസിനു തിരിച്ചടിയായത്.(Afghanistan win,New Zealand out of T20 World Cup,)

അഫ്ഗാനിസ്ഥാന്‍ പപ്പുവ ന്യൂഗിനിയയെ കീഴടക്കി മൂന്നാം ജയവുമായി സൂപ്പര്‍ എട്ട് ഉറപ്പാക്കിയതും കിവികളുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. ഗ്രൂപ്പ് സിയില്‍ നിലവില്‍ കിവികളാണ് അവസാന സ്ഥാനത്ത്.വെസ്റ്റ് ഇന്‍ഡീസുമായാണ് അഫ്ഗാനു ഇനി മത്സരമുള്ളത്. ന്യൂസിലന്‍ഡിനു ഉഗാണ്ട, പപ്പുവ ന്യൂഗിനിയ ടീമുകള്‍ക്കെതിരെയുമാണ് ഇനിയുള്ള പോരാട്ടം. ഇത് രണ്ടും ജയിച്ചാലും കിവികള്‍ക്ക് കാര്യമില്ല.

ആദ്യ രണ്ട് മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനോടും പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനോടും ന്യൂസിലന്‍ഡ് പരാജയപ്പെട്ടിരുന്നു. ഇതാണ് അവര്‍ക്ക് തിരിച്ചടിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here