മൂന്നാറില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് പടയപ്പ; വൈദികനടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0

മൂന്നാര്‍: ഇടുക്കി മൂന്നാര്‍ റോഡില്‍ നടുറോഡില്‍ വീണ്ടും പടയപ്പ. വാഹനങ്ങള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തതോടെ വാഹന യാത്രികര്‍ കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. നല്ലതണ്ണി കല്ലാറില്‍ പടയപ്പയുടെ മുന്‍പില്‍പ്പെട്ട വൈദികനടക്കം അഞ്ചുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് 6ന് നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്തുവച്ചാണു സംഭവം. കോന്നിയിയില്‍നിന്നെത്തിയ വൈദികനും മറ്റു നാലു യുവാക്കളും രണ്ടു വാഹനങ്ങളിലായി കല്ലാറില്‍നിന്നു മൂന്നാറിലേക്കു വരുന്നതിനിടയിലാണു പടയപ്പയുടെ മുന്‍പില്‍ പെട്ടത്.

ആനയെ ഒച്ചവച്ച് ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കാട്ടാന വാഹനത്തിന് നേരെ പാഞ്ഞടുത്തു. വാഹനങ്ങളുടെ ഇടയിലൂടെ പടയപ്പ കടന്നു പോയതിനെ തുടര്‍ന്ന് രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.ഇരു കാറുകളും റോഡിലിട്ട് ഇവര്‍ പടയപ്പയെ തടയാന്‍ ശ്രമിച്ചു. യുവാക്കള്‍ ആനയെ മടക്കി അയയ്ക്കാനായി ബഹളം വച്ചതോടെ ആന പ്രകോപിതനായി ചിന്നംവിളിച്ചു കൊണ്ട് വാഹനങ്ങള്‍ക്കിടയിലൂടെ യുവാക്കള്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. ആന പോയ ശേഷം വൈദികനും യുവാക്കളും മടങ്ങിയെത്തി യാത്ര തുടര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here