വിഷുക്കൈനീട്ടം തപാല്‍ വഴിയും; ഏതു പോസ്റ്റ് ഓഫീസില്‍ നിന്നും ബുക്ക് ചെയ്യാന്‍ അവസരം

0

കൊച്ചി: ഈ വര്‍ഷവും പ്രിയപ്പെട്ടവര്‍ക്ക് വിഷുക്കൈനീട്ടം തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍വകുപ്പ്. ഈ മാസം ഒന്‍പത് വരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയില്‍ കൈനീട്ടം കൈയില്‍ കിട്ടും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം.എന്നാല്‍ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ.കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാല്‍ ഫീസായി ഈടാക്കും. 201, 501, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം.

Leave a Reply