പുക പരിശോധനയിലെ സാങ്കേതികപ്പിഴവ്; റോഡിലിറക്കാനാകാതെ ഇരുചക്ര വാഹനങ്ങള്‍

0

തിരുവനന്തപുരം: റോഡില്‍ ഇറക്കാനാകാതെ സംസ്ഥാനത്തെ ആയിരക്കണക്കിന് ഇരുചക്ര വാഹനങ്ങള്‍. സാങ്കേതികപ്പിഴവു മൂലം പുക പരിശോധനയില്‍ പരാജയപ്പെടുന്നതിലാണ് ഇതെന്നാണ് ആക്ഷേപം. വാഹന ഉടമകളും പുക പരിശോധനാകേന്ദ്രം ഉടമകളും തുടര്‍ച്ചയായി ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല.

പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരും പിഴ അടയ്‌ക്കേണ്ട ഗതികേടിലാണ്. അഞ്ചും ആറും തവണ പരിശോധന നടത്തി പരാജയപ്പെട്ട് ഇരുചക്രവാഹനങ്ങള്‍ വീട്ടില്‍ തന്നെ വച്ചിരിക്കുകയാണു പലരും. ചില പുക പരിശോധനാ കേന്ദ്രങ്ങളില്‍ പരാജയപ്പെട്ട പരിശോധനയ്ക്കും ഫീസ് വാങ്ങുന്നതു തര്‍ക്കത്തിന് ഇടയാക്കുന്നു.കേന്ദ്രം കൊണ്ടുവന്ന ചട്ടഭേദഗതിയിലൂടെയാണു പുതിയ പുക പരിശോധനാരീതി വന്നത്. പരിശോധനാ കേന്ദ്രത്തില്‍നിന്ന് അപ്‌ലോഡ് ചെയ്യുന്ന യഥാര്‍ഥ റീഡിങ് പ്രത്യേക ഫോര്‍മുല ഉപയോഗിച്ച് മാറ്റം വരുത്തി മലിനീകരണത്തോത് നിര്‍ണയിക്കുകയാണു രീതി.

Leave a Reply