40-ാം പിറന്നാൾ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷമാക്കി റിമ കല്ലിങ്കൽ; കേക്കിനും ഹോട്ട് ലുക്ക്

0

നാൽപതാം പിറന്നാൾ ആഘോഷമാക്കി നടി റിമ കല്ലിങ്കൽ. പെൺസുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. പിറന്നാൾ ജനുവരിയിലായിരുന്നെങ്കിലും ഇപ്പോഴാണ് താരം ചിത്രങ്ങളും വിഡിയോയും പങ്കുവെക്കുന്നത്.

സുഹൃത്ത് ദിയ ജോൺ ഡിസൈൻ ചെയ്ത സ്വർണനിറത്തിലുള്ള വസ്ത്രമാണ് താരം പിറന്നാൾ ദിനത്തിൽ ധരിച്ചത്. റിമയ്ക്ക് വേണ്ടി സുഹൃത്തുക്കൾ ഒരുക്കിയ കേക്കിനുമുണ്ട് പ്രത്യേകത. നീലക്കടലിൽ സ്വിമ്മിങ് സ്യൂട്ട് ധരിച്ച് സർഫ് ചെയ്യുന്ന റിമ എന്ന തീമിലാണ് കേക്ക് ഒരുക്കിയത്. റിമയുടെ പിറന്നാൾ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു.നടി അന്ന ബെൻ ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ പങ്കെടുത്തു. ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചമാണ് റിമ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ദേശീയ പുരസ്‌കാരം നേടിയ ‘ബിരിയാണി’ എന്ന സിനിമയുടെ സംവിധായകൻ സജിൻ ബാബു ഒരുക്കുന്ന ‘തിയറ്റർ’ ആണ് റിമയുടെ പുതിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here