ഡ്രൈവിങ് സീറ്റിൽ മഞ്ജു വാര്യർ; വാഹനം തടഞ്ഞു നിർത്തി പരിശോധിച്ച് ഫ്ലയിങ് സ്ക്വാഡ്; ആളുകൾ കൂടി

0

ചെന്നൈ: നടി മഞ്ജു വാര്യരുടെ കാർ തടഞ്ഞുനിർത്തി പരിശോധിച്ച് തമിഴ്നാട് ഫ്ലയിങ് സ്‌ക്വാഡ്. തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടിൽ വ്യാപകമായി നടത്തുന്ന പരിശോധനയ്ക്കിടെയാണ് ഫ്ലയിങ് സ്‌ക്വാഡ് മഞ്ജുവിന്റെ കാറിലും പരിശോധന നടത്തിയത്.

ചിദംബരം-തിരുച്ചിറപ്പള്ളി റോഡിൽ ലാൽഗുഡിക്ക് സമീപത്തുവച്ചാണ് വണ്ടി പരിശോധിച്ചത്. മഞ്ജു തന്നെയാണ് വണ്ടി ഓടിച്ചിരുന്നത്. അപ്രതീക്ഷിതമായി സിനിമാതാരത്തെ റോഡിൽ കണ്ടതോടെ ആള് കൂടുകയായിരുന്നു. സെൽഫിയെടുക്കാൻ കാറിനടുത്ത് എത്തിയവർക്കൊപ്പം താരം ഫോട്ടോയ്ക്ക് പോസ് ചെയ്തു. മഞ്ജുവിന്റെ കാറിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താത്തതിനെ തുടർന്ന് പെട്ടന്നു തന്നെ ഉദ്യോഗസ്ഥർ തെരച്ചിൽ പൂർത്തിയാക്കി വിട്ടയച്ചു.തെരഞ്ഞെടുപ്പ് സമയങ്ങളിൽ നടക്കാറുള്ള അനധികൃത പണക്കടത്തും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാനാണ് ഫ്‌ളയിംഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നത്. ഭരണപക്ഷ നേതാക്കളുടെയും പ്രതിപക്ഷ നേതാക്കളുടെയും ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിരന്തരം പരിശോധന നടക്കാറുണ്ട്. കനിമൊഴി എംപിയുടെ വാഹനവും തൂത്തുക്കുടിയിൽ ഫ്ലയിങ് സ്ക്വാഡ് പരിശോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here