കോഴിക്കോട് ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

0

കോഴിക്കോട്: ഹോം വോട്ടിങിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഹോം വോട്ടിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പെരുവയലിലെ എണ്‍പത്തി നാലാം ബൂത്തിലെ വോട്ടറായ 91-കാരി ജാനകിയമ്മ പായുംപുറത്തിന്റെ വോട്ട് മറ്റൊരു വോട്ടറായ 80കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യാനിടയായ സംഭവത്തിലാണ് സസ്പെന്‍ഷന്‍.ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ ബൂത്ത് ലെവല്‍ ഏജന്റ് നല്‍കിയ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും മേല്‍ ഉപവരണാധികാരി നല്‍കിയ റിപ്പോര്‍ട്ടിന്റെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here