‘ഞാന്‍ ഐപിഎസ് ഓഫിസര്‍ ആവും’; ശൈശവ വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിക്ക് പരീക്ഷയില്‍ ഒന്നാം സ്ഥാനം

0

തിരുപ്പതി: ശൈശവ വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിക്ക് ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് ബോര്‍ഡ് പരീക്ഷകളില്‍ ആന്ധ്രപ്രദേശില്‍ ഒന്നാം സ്ഥാനം. കര്‍ണൂല്‍ ജില്ലയിലെ പെഡ ഹരിവനം സ്വദേശിനിയായ എസ്നി നിര്‍മല എന്ന പെണ്‍കുട്ടിയാണു പരീക്ഷയില്‍ 440ല്‍ 421 മാര്‍ക്ക് നേടി നാടിനാകെ അഭിമാനമായത്. 95.7% മാര്‍ക്കാണ് നിര്‍മല നേടിയത്.

കഴിഞ്ഞവര്‍ഷം 89.5 വിജയശതമാനത്തോടെ 600ല്‍ 537 മാര്‍ക്ക് നേടിയാണു നിര്‍മല പത്താം ക്ലാസ് പരീക്ഷ പാസായത്. തങ്ങളുടെ മൂന്നു പെണ്‍മക്കളെയും നേരത്തെ വിവാഹം കഴിപ്പിച്ച മാതാപിതാക്കള്‍ ഇളയമകളായ നിര്‍മലയുടെ വിവാഹം നേരത്തെ നടത്താന്‍ തീരുമാനിച്ചിരുന്നു. മക്കളെ പഠിപ്പിക്കാന്‍ പണമില്ലെന്നായിരുന്നു രക്ഷകര്‍ത്താക്കള്‍ പറഞ്ഞത്. തുടര്‍ന്ന് നിര്‍മല എല്‍എ വൈ.സായിപ്രസാദ് റെഡ്ഡിയെ സമീപിച്ചു.എംഎല്‍എ ജില്ലാ കലക്ടര്‍ ജി.സൃജനയെ വിവരം അറിയിച്ചു. തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ടാണ് നിര്‍മലയെ ബാല വിവാഹത്തില്‍നിന്നു രക്ഷിച്ചത്. തുടര്‍ന്ന് അസ്പാരിയിലെ കസ്തൂര്‍ബാ ഗാന്ധി ബാലികാ വിദ്യാലയത്തില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു.

ഐപിഎസ് ഓഫിസറാകുമെന്നും ശൈശവ വിവാഹങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും നിര്‍മല മാധ്യമങ്ങളോടു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here