‘കാമറ കണ്ടില്ലെങ്കിലും കാണാമറ കാണാതിരിക്കരുത്’; മൂന്ന് തരം ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

0

തിരുവനന്തപുരം: റോഡുഗതാഗതത്തില്‍ ഏറ്റവും അപകടകാരിയാകുന്ന ഒന്നാണ് വാഹനങ്ങളിലെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ അഥവാ കാണാമറകള്‍. കാഴ്ചകേന്ദ്രീകൃതമായ ഡ്രൈവിംഗില്‍ സുരക്ഷ ഉറപ്പാക്കാന്‍ വാഹനത്തിന്റെ എല്ലാ വശങ്ങളിലും ഡ്രൈവറുടെ കണ്ണുകള്‍ കൃത്യമായി എത്തേണ്ടതുണ്ട്. നിര്‍മ്മാണസാങ്കേതികത, ഡ്രൈവര്‍ സീറ്റിന്റെ സ്ഥാനം എന്നിവ കാരണം കണ്ണുകളെത്താത്ത കാഴ്ചപരിമിതിയാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍. ഇവയെ കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് ധാരണ ഉണ്ടായിരിക്കണമെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

‘യാത്രയിലെ പിന്‍മറ കണ്‍മുന്നിലെത്തിക്കാനാണ് ഇരുചക്രവാഹനങ്ങളില്‍ റിയര്‍വ്യൂ മിററുകള്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. തിരക്കേറിയ ട്രാഫിക്കില്‍ ‘ഊളിയിടലി’നും വല്യേട്ടന്മാര്‍ക്കിടയിലൂടെ ‘എട്ടെ’ടുക്കാനുമൊക്കെ ഈ സുരക്ഷാേപാധി ഒരു ‘ശല്ല്യമാ’യതിനാല്‍ യുവതലമുറ ഇത് ഷോകേയ്‌സിലാക്കി ‘ഷോ’ കാണിക്കുന്ന ഭ്രമയുഗമാണിത്.’- കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here