സാന്റിയാഗോ മാര്‍ട്ടിനെതിരായ ഇഡി കേസ്; വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

0

ന്യൂഡല്‍ഹി: ലോട്ടറി തട്ടിപ്പ് കേസില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരായ ഇഡി കേസ് വിചാരണ സ്റ്റേ ചെയ്ത് സുപ്രീംകോടതി. എറണാകുളം പിഎംഎല്‍എ കോടതിയിലെ നടപടിക്കാണ് സ്റ്റേ. ഇഡിക്ക് കോടതി നോട്ടീസ് അയച്ചു. വിചാരണയിലെ നിയമപ്രശ്‌നം കാട്ടിയാണ് മാര്‍ട്ടിന്‍ ഹര്‍ജി നല്‍കിയത്. സിക്കിം ലോട്ടറിയുടെ മറവില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കേസ്.

സിബിഐ എടുത്ത കേസിലെ വിചാരണ പൂര്‍ത്തിയാകും മുമ്പ് പിഎംഎല്‍എ കോടതിയില്‍ വിചാരണ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ നേരത്തെ വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിയതോടെ സുപ്രീകോടതിയെ സമീപിക്കുകയായിരുന്നു.തുടര്‍ന്ന് ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ഇഡിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് സുപ്രീംകോടതി. വിചാരണ താത്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തു. കേസില്‍ സ്റ്റാന്‍ഡിയാഗോ മാര്‍ട്ടിനായി സീനിയര്‍ അഭിഭാഷകന്‍ ആദിത്യ സോന്ധിയും അഭിഭാഷകരായ രോഹിണി മൂസ, മാത്യൂസ് കെ ഉതുപ്പച്ചന്‍ എന്നിവരും ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here